പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ഉദ്ഘാടനം ചെയ്യും 
KERALA

കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി വിദ്യാലയങ്ങൾ; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രവേശനോത്സവം നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. റഫീഖ് അഹമ്മദ് രചിച്ച് ഹിഷാം അബ്ദുൾ വഹാബ് ആലപിച്ച ഗാനമാണ് ഇത്തവണത്തെ പ്രവേശനോത്സവ ഗാനം.

ഈ വർഷം ഒന്നാം ക്ലാസിലേക്ക് പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷത്തോളം കുട്ടികളെയാണ്. കുട്ടികളെ സ്വീകരിക്കാനായി സ്കൂളുകൾ ഒരുങ്ങി കഴിഞ്ഞു. തോരണവും ബലൂണും കൊണ്ട് സ്കൂളുകൾ അലങ്കരിച്ചു കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാർ സ്കൂളുകൾ സന്ദർശിക്കുകയും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരും സ്കൂൾ സന്ദർശിച്ചു . ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരും എല്ലാ വിദ്യാലവും സന്ദർശിച്ച് സുരക്ഷ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

പിടിഎയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ സ്കൂൾ പാഠപുസ്തകം,​ യൂണിഫോം എന്നിവയുടെ വിതരണവും ഏറെക്കുറെ വിതരണം ചെയ്തു കഴിഞ്ഞതായാണ് വിവരം.

SCROLL FOR NEXT