KERALA

പട്ടികയിൽ മൂന്ന് പേരുകൾ; സാങ്കേതിക സർവകലാശാല സ്ഥിര വി.സി നിയമനപ്പട്ടിക സർക്കാരിന് സമർപ്പിച്ചു

സുപ്രീം കോടതി നിയോഗിച്ച സമിതി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് പട്ടിക കൈമാറിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സ്ഥിര വൈസ് ചാൻസലർ നിയമന പട്ടിക സംസ്ഥാന സർക്കാരിന് സമർപ്പിച്ച് സെർച്ച് കമ്മിറ്റി. പട്ടികയിൽ മൂന്ന് പേരാണ് ഉള്ളത്. സുപ്രീം കോടതി നിയോഗിച്ച സമിതി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് പട്ടിക കൈമാറിയത്.

സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ കമ്മിറ്റിയാണ് പട്ടിക സമർപ്പിക്കുക. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വന്നതിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ഗവർണറുടെ നീക്കം.

സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണം, മുൻഗണനാ ക്രമം മുഖ്യമന്ത്രി നിശ്ചയിക്കുന്നത് ഒഴിവാക്കണം എന്നീ ആവശ്യങ്ങളാണ് ഗവർണറുടെ ഹർജിയിലുള്ളത്.

SCROLL FOR NEXT