KERALA

പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി; കവർച്ച ബിഹാറിലേക്ക് പോകും വഴി

കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകവേ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുതിർന്ന സിപിഐഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി ബിഹാറിലേക്ക് പോകും വഴിയായിരുന്നു മോഷണം. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകവേ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. സംഭവത്തിൽ ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

SCROLL FOR NEXT