KERALA

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്

വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് വിദ്യാർഥിയെ മർദിച്ച് കാലുപിടിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മൂവാറ്റുപുഴ പാമ്പാക്കുടയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിയെ സീനിയേഴ്സ് റാഗിങ്ങിനിരയാക്കി. വിദ്യാർഥിയെ മർദിച്ച് കാലുപിടിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് വിദ്യാർഥിയെ മർദിച്ച് കാലുപിടിപ്പിച്ചത്.

സംഭവത്തിൽ മർദനത്തിനിരയായ വിദ്യാർഥി ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മർദിച്ച വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു.

SCROLL FOR NEXT