Source: Files
KERALA

ശബരിമല വിമാനത്താവള പദ്ധതിയിൽ സർക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

അധിക ഭൂമി ഏറ്റെടുക്കുന്നത് ഭാവി വികസനത്തിന് വേണ്ടിയെന്ന സർക്കാർ വാദം കോടതി തള്ളി...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ശബരിമല വിമാനത്താവള പദ്ധതിയിൽ സർക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ആവശ്യമായ ഭൂമി എത്രയെന്ന് കൃത്യമായി കണക്കാക്കാൻ സർക്കാരിനായില്ലെന്ന് കോടതി അറിയിച്ചു. 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ആയിരുന്നു വിജ്ഞാപനം. അധിക ഭൂമി ഏറ്റെടുക്കുന്നത് ഭാവി വികസനത്തിന് വേണ്ടിയെന്ന സർക്കാർ വാദം കോടതി തള്ളി.

അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. 2022 ഡിസംബര്‍ 30നാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം ഇറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി. ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

SCROLL FOR NEXT