KERALA

മലബാർ എക്സ്‌പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ഇതിന് പുറമെ പേട്ട പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും പരാതിയുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ഉണ്ടായതായി പരാതി. മലബാർ എക്സ്‌പ്രസിൽ വച്ചാണ് യുവതി അതിക്രമം നേരിട്ടത്. ട്രെയിനിന് അകത്ത് വച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു.

ഇതിന് പുറമെ പേട്ട പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും പരാതിയുണ്ട്. പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. ആറ്റിങ്ങൽ സ്വദേശി വിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് സംഭവം.

വിജീഷ് ട്രെയിനിൽ വച്ച് ആദ്യം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി. എന്നാൽ യാത്രക്കാർ ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ചു. തുടർന്ന് പേട്ട സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ വിജീഷ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. യുവതി ഇത് ചോദ്യം ചെയ്തതോടെ അടിച്ചു വീഴ്ത്തുകയായിരുന്നു. ഇത് കണ്ട മറ്റു യാത്രക്കാർ ഇടപെട്ടാണ് പ്രതിയെ പിടികൂടി റെയിൽവേ പൊലീസിൽ ഏൽപ്പിച്ചത്.

SCROLL FOR NEXT