

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ പരീക്ഷാ അനുമതി തേടിയുള്ള ഹർജി നാളെ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാദം കേള്‍ക്കുന്ന തീയതിയാണ് നാളെ നിശ്ചയിക്കുക. ഈയാഴ്ച തന്നെ വാദം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്യഷ്ണൻ വ്യക്തമാക്കി. സുപ്രീം കോടതി നിർദേശ പ്രകാരമാണ് വിദ്യാർഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻപാകെ ഹർജി നൽകിയത്.
പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് ആവശ്യം. നാടകാവതരണത്തെ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരമായി തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ഹർജിക്കാരുടെ വാദം. ഒരേ സംഭവത്തിൽ രണ്ടാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമെന്നും വിദ്യാർഥികൾ പറഞ്ഞു.
സസ്പെൻഷൻ കാരണം ഇൻ്റേണൽ അസസ്മെൻ്റുകളും പ്രായോഗിക പരിശീലനവും മുടങ്ങിയെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ഹാജർ കുറവുള്ളവർക്കും അർഹമായ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. സുപ്രീം കോടതി നിർദേശപ്രകാരം ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, നിരാഹാരം ഇരിക്കുന്ന മൂന്ന് പേരിൽ രണ്ടുപേരുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. അർച്ചന, പി.എം. അശ്വന്ത് എന്നിവരുടെ ആരോഗ്യനില വഷളാകുകയാണ്. ഇരുവരെയും ഡോക്ടർ പരിശോധിച്ചു. ഇവരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. പരീക്ഷ എഴുതാൻ അനുമതി ആവശ്യപ്പെട്ട വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു.