KERALA

അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗത്തെ സിപിഐഎമ്മിൽ നിന്നും പുറത്താക്കി

മെമ്പർ സ്ഥാനം രാജിവെക്കാനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ നടപടി. പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം എം.എം. പ്രസാദിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കി. ഇന്ന് ചേർന്ന പാർട്ടി യോഗത്തിലാണ് തീരുമാനം. നടപടി ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ച്‌ നടത്തിയിരുന്നു. ഇതിനുപുറമെ പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെക്കാനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എം.എം. പ്രസാദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫും മാർച്ച് നടത്തിയിരുന്നു.

സിപിഐഎം പൂവാട്ടുപറമ്പ് മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു പ്രസാദ്. മെയ് ഏഴിനായിരുന്നു സംഭവം. അംഗൻവാടിയിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും പരാതി ഉയരുന്നുണ്ട്.

SCROLL FOR NEXT