KERALA

എസ്എഫ്‌ഐ നേതാവിന് അനധികൃതമായി പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ; കാര്യവട്ടം ക്യാമ്പസ് വിദ്യാർഥിക്കെതിരെ പരാതി

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് വിദ്യാർഥി വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന് അനധികൃതമായി പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ ചെയ്തതായി പരാതി. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് വിദ്യാർഥി വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മൂല്യനിർണയ ബോർഡിൻ്റെ ചെയർമാനാണ് വിപിൻ വിജയന് പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. പരാതിയിൽ വിസി അന്വേഷണത്തിന് ഉത്തരവിട്ടു.

കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്‌ഐ റിസർച്ച് യൂണിയൻ ജനറൽ സെക്രട്ടറിയാണ് വിപിൻ വിജയൻ. അക്കാദമിക് യോഗ്യത ഇല്ലാതിരുന്നിട്ടും വിപിൻ വിജയന് ഡോക്ടറേറ്റ് ബിരുദം നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. ഈ ആവശ്യം നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ പരിഗണിക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്.

പിഎച്ച്ഡി അനുവദിക്കാൻ ചേർന്ന സംവാദ സഭയ്ക്ക് ശേഷം വിപിന് അക്കാദമിക് യോഗ്യതയില്ലെന്ന് വകുപ്പ് മേധാവി കത്ത് നൽകിയിരുന്നു. ഈ കത്ത് മറികടന്നാണ് പി എച്ച് ഡി നൽകാനുള്ള തീരുമാനം എന്നാണ് ആക്ഷേപവും ഉയരുന്നുണ്ട്.

SCROLL FOR NEXT