KERALA

വിദ്യാർഥി രാഷ്ട്രീയമുണ്ടായിരുന്നെങ്കിൽ നിതിന് ഈ അവസ്ഥ വരില്ലായിരുന്നു: എം. ശിവപ്രസാദ്

കേരളത്തിലെ മുഴുവൻ സ്വാശ്രയ സ്ഥാപനങ്ങളിലും എസ്എഫ്ഐ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ശിവപ്രസാദ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ പുറത്ത് വരുന്നത് ക്യാമ്പസിലെ ചൂഷണങ്ങളെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ്. വിദ്യാർഥികൾ നിശബ്ദത തുടരുന്ന കാലം വരെ ചൂഷണം തുടരുമെന്നും വിദ്യാർഥി രാഷ്ട്രീയമുണ്ടായിരുന്നെങ്കിൽ നിതിന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ശിവപ്രസാദ് പറഞ്ഞു.

അധ്യാപകർക്കെതിരെ വിദ്യാർഥികൾ പറയുന്നത് വിശ്വസിക്കാനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കേണ്ടതുണ്ടെന്നും അറ്റൻഡൻസ് അധ്യാപകൻ്റെ വരദാനമാണെന്ന തെറ്റിദ്ധാരണ ക്യാമ്പസിൽ നിന്ന് മാറ്റി നിർത്തിയാലേ വിദ്യാർഥികൾക്ക് പ്രതികരിക്കാനാകൂ എന്നും ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ മുഴുവൻ സ്വാശ്രയ സ്ഥാപനങ്ങളിൽ എസ്എഫ്ഐ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ശിവപ്രസാദ് പറഞ്ഞു.

അതേസമയം, ബിഡിഎസ് വിദ്യാർഥി നിതിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിലെ ദൃശ്യങ്ങൾ മാനേജ്‌മെന്റ് പകർത്തി. സമരത്തിന് ഇറങ്ങിയ വിദ്യാർഥികളുടെ ദൃശ്യമാണ് പകർത്തിയത്. നിതിൻ്റെ മരണത്തിൽ പ്രതി ചേർത്ത അധ്യാപകർ ഒളിവിൽ പോയതായാണ് വിവരം.

SCROLL FOR NEXT