Source: Social Media
KERALA

നേതാക്കളുടെ വാക്കുകേട്ട് കൊടി തോരണം നശിപ്പിച്ചാൽ നല്ല തല്ല് കിട്ടും; കെഎസ്‌യുവിന് ഭീഷണിയുമായി എസ്എഫ്ഐ ജില്ലാ സെക്രട്ടറി

കെഎസ്‌യു പ്രതിഷേധത്തിനിടെ എസ്എഫ്ഐ കൊടി നശിപ്പിച്ചാൽ എഴുന്നേറ്റ് നടക്കില്ലെന്ന് ഭീഷണി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്‌യുവിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ. കെഎസ്‌യു പ്രതിഷേധത്തിനിടെ എസ്എഫ്ഐ കൊടി നശിപ്പിച്ചാൽ എഴുന്നേറ്റ് നടക്കില്ലെന്ന് ഭീഷണി. നേതാക്കളുടെ വാക്കും കേട്ട് കൊടി തോരണം നശിപ്പിച്ചാൽ നല്ല തല്ല് കിട്ടും, ഇത് താക്കീതായി കാണണമെന്നും വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ജില്ലാ സെക്രട്ടറി നന്ദൻ്റെ ഭീഷണി സന്ദേശം.

യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായി നഗരത്തിൽ ഇന്ന് കെഎസ്‌യു പ്രതിഷേധം ഉണ്ടാകും. അതിൻ്റെ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം.

SCROLL FOR NEXT