KERALA

സണ്ണി ജോസഫ് എംഎല്‍എ മാത്രമായിരിക്കില്ല, അടുത്ത സര്‍ക്കാരിനെ നയിക്കുന്ന മുഖങ്ങളില്‍ ഒന്നായിരിക്കും: ഷാഫി പറമ്പില്‍

പേരാവൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ സണ്ണി ജോസഫ്. അഞ്ചക്ക ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അടുത്ത സർക്കാരിനെ നയിക്കുന്ന മുഖങ്ങളിൽ ഒന്നായിരിക്കും സണ്ണി ജോസഫിൻ്റേതെന്നുമായിരുന്നു ഷാഫി പറമ്പിൽ എംപിയുടെ പ്രതികരണം. ഇരിട്ടിയിൽ വച്ച് നടന്ന റോഡ് ഷോയ്‌ക്കിടെയായിരുന്നു ഇരുവരുടേയും പ്രതികരണം.

ആര് മത്സരിക്കുന്നു എന്നതല്ല പ്രശ്നമെന്നും, ഇവിടെ ജനങ്ങളും ജനങ്ങൾക്കെതിരായ സർക്കാരും തമ്മിലാണ് മത്സരം നടക്കുന്നത്. ഇതിന് മറ്റൊരു ഘടകത്തിനും പ്രസക്തിയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പേരാവൂരിലെ ജനമനസുകൾ ഇതിനോടകം തന്നെ സണ്ണി ജോസഫിനെ ജയിപ്പിച്ച് കഴിഞ്ഞു എന്നും ഷാഫി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും ആവർത്തിക്കുമെന്നും ജനങ്ങൾ ജയിച്ച് യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും ഷാഫി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT