കൊല്ലം: വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡനത്തിന് ഇരയാക്കിയതായി പരാതി. പുനലൂരിൽ പ്രവർത്തിക്കുന്ന പുനർജനി അഭയകേന്ദ്രമെന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ തെന്മല പൊലീസ് നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തു.
അഭയകേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ അന്തേവാസികളായ സ്ത്രീകൾ തങ്ങൾ മാനസികമായും ശാരീരികമായും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതിക്രമത്തിന് ഇരയായവരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.