വി. ജോയി  Source: FB
KERALA

ശിവൻകുട്ടിയുടെ അതൃപ്തി തള്ളി; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും

വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ അതൃപ്തി തള്ളിയാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ജില്ലാ സെക്രട്ടറിയേറ്റും കമ്മിറ്റിയും അംഗീകരിച്ചു.

വി. ജോയിയെ പരിഗണിക്കുന്നതിൽ വി. ശിവൻകുട്ടിക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതേത്തുടർന്ന് സെക്രട്ടറിയെ തീരുമാനിക്കാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് ശിവൻകുട്ടി വിട്ടുനിന്നിരുന്നു. ഇന്നലെയാണ് തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി അംഗങ്ങളുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചർച്ച നടത്തിയത്. ആ ചർച്ചയിലാണ് വി. ജോയി തന്നെ ജില്ലാ സെക്രട്ടറിയായി വരട്ടെയെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചത്.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിച്ച സാഹചര്യത്തിലായിരുന്നു വി. ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. പകരം സെക്രട്ടറിയായി രാജ്യസഭാ എംപി എ.എ. റഹീമിന് സിപിഐഎം ചുമതല നൽകിയിരുന്നു.

SCROLL FOR NEXT