പ്രതീകാത്മക ചിത്രം 
KERALA

കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയറുടെ വീട്ടില്‍ റെയ്ഡ്; ആറുലക്ഷത്തി ഇരുപതിനായിരം രൂപ പിടിച്ചെടുത്തു

കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയർ ദിലീപിൻ്റെ വീടുകളിലും റിസോർട്ടിലും ഓഫീസിലുമായിരുന്നു പരിശോധന നടത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിലെ പരിശോധനയിൽ പിടിച്ചെടുത്തത് ആറ് ലക്ഷത്തിഇരുപതിനായിരം രൂപ. കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയർ ദിലീപിൻ്റെ വീടുകളിലും റിസോർട്ടിലും ഓഫീസിലുമായിരുന്നു പരിശോധന നടത്തിയത്.

കോഴിക്കോട് വിജിലൻസ് സ്പെഷൽ സെല്ലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. രാവിലെ ഏഴ് മണി മുതൽ ഇയാളുടെ ഉടമസ്ഥതയിലുള്ള അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. ഇയാളുടെ നാലു മൊബൈൽ ഫോണുകളും ഒരു ടാബ്‌ലറ്റും പിടിച്ചെടുത്തു. കണക്കിൽ പെടാത്ത 27 പവൻ സ്വർണവും കണ്ടെത്തിയതായാണ് വിവരം.

SCROLL FOR NEXT