പ്രതീകാത്മക ചിത്രം Source: Freepik
KERALA

തൃശൂരില്‍ സ്കൂളിലെ മേശവലിപ്പിനുള്ളില്‍ പാമ്പ്; തലനാരിഴയ്ക്ക് കുട്ടികള്‍ രക്ഷപ്പെട്ടു

പുസ്തകം എടുക്കാൻ വേണ്ടി മേശവലിപ്പ് തുറന്നപ്പോഴാണ് കുട്ടികൾ പാമ്പിനെ കണ്ടത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പ്. പുസ്തകം എടുക്കാൻ വേണ്ടി മേശവലിപ്പ് തുറന്നപ്പോഴാണ് കുട്ടികൾ പാമ്പിനെ കണ്ടത്. സ്കൂളിലെ മൂന്നാം ക്ലാസിലെ സി ഡിവിഷനിലാണ് ഇഴജന്തുവിനെ കണ്ടെത്തിയത്.

മൂർഖന്‍ പാമ്പിന്റെ കുഞ്ഞിനെ ആണ് ക്ലാസ് മുറിയില്‍ കണ്ടതെന്നാണ് വിവരം. പാമ്പ് പുസ്തകങ്ങള്‍ക്കിടയിലായിരുന്നു. പരിഭ്രാന്തരായ കുട്ടികള്‍ അതിവേഗം അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകർ എത്തി കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടർന്ന് പാമ്പിനെ തല്ലിക്കൊന്നതിനു ശേഷമാണ് കുട്ടികളെ ക്ലാസ് മുറിക്കുള്ളിലേക്ക് പ്രവേശിപ്പിച്ചത്.

SCROLL FOR NEXT