രേവന്ത് ബാബു Source: facebook, News Malayalam 24x7
KERALA

പാലിയേക്കര ടോള്‍പ്ലാസയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രേവന്ത് ബാബു പിടിയില്‍

ടോൾ പ്ലാസയിലെത്തിയ ഇയാൾ ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തി വിടുകയും, പോകാത്ത വാഹനങ്ങളുടെ താക്കോൽ ഊരിയെടുക്കുകയും ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പാലിയേക്കര പ്ലാസയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ പിടിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശി രേവന്ത് ബാബുവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ ടോൾ പ്ലാസയിൽ എത്തിയ ഇയാൾ ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തി വിടുകയായിരുന്നു. പോകാത്ത വാഹനങ്ങളുടെ താക്കോലും രേവന്ത് ഊരിയെടുത്തു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് രേവന്ത് ആക്രമിച്ചത്. തടയാൻ ശ്രമിച്ച പൊലീസുകാരൻ്റെ തലയ്ക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പുതുക്കാട് പൊലീസ് രേവന്തിനെ കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT