ജിഫ്രി തങ്ങൾ  Source: News Malayalam 24x7
KERALA

സമസ്തയിലെ പ്രവർത്തനം തടയാൻ ചിലർ ശ്രമിക്കുന്നു, ഇത്തരക്കാരെ മാറ്റിനിർത്തണം: ജിഫ്രി തങ്ങൾ

ഇത്തരക്കാരെ നേതൃത്വത്തിൽ നിന്നും മാറ്റി നിർത്താൻ പ്രവർത്തകർ ശ്രമിക്കണമെന്നും ജിഫ്രി തങ്ങൾ

Author : ന്യൂസ് ഡെസ്ക്

സമസ്തക്കെതിരായ പ്രചാരണങ്ങൾക്കെതിരെ പ്രസിഡൻ്റ് ജിഫ്രി തങ്ങൾ. സമസ്തയുടെ പ്രവർത്തനം തടയാൻ ചിലർ ശ്രമിക്കുന്നു. ഫണ്ട്‌ പിരിവ് നടത്തുന്നത് ചിലർ തടയുന്നു. ഇത്തരക്കാരെ നേതൃത്വത്തിൽ നിന്നും മാറ്റി നിർത്താൻ പ്രവർത്തകർ ശ്രമിക്കണമെന്നും ജിഫ്രി തങ്ങൾ.

സമസ്തയ്ക്കെതിരെ അനാവശ്യമായ ആക്ഷേപങ്ങൾ ഉന്നയിക്കരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയിലെ പണ്ഡിതർ ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞ് സമസ്തയെ ചെറുതാക്കി കാണിക്കരുത്. അതിന് മെനക്കെടുന്നവർ ഉണ്ടെങ്കിൽ അവരുടെ നാശത്തിൻ്റെ തുടക്കമാണ്. സമസ്തയെ ആര് ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും ഒരു പോറലും ഏൽക്കില്ല. കൊടി കൈമാറാൻ ഒരാളുണ്ടെങ്കിൽ അത് മതി എന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

SCROLL FOR NEXT