സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പെൺകുട്ടികളെ കാണാതായ സംഭവം: സ്റ്റാഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ്

ഒരു പെൺകുട്ടിയെ കണ്ടെത്തിയത് സ്റ്റാഫ് സെക്രട്ടറി റിഷാദിൻ്റെ ഓഫീസിൽ നിന്നെന്ന് റജിസ്റ്ററിൽ പറയുന്നു
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിSource: News Malayalam 24x7
Published on

വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രായപൂ‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ആശുപത്രിയിലെ ഇൻസിഡൻ്റ് രജിസ്റ്ററിലെ വിവരങ്ങൾ പുറത്ത്. ഒരു പെൺകുട്ടിയെ കണ്ടെത്തിയത് സ്റ്റാഫ് സെക്രട്ടറി റിഷാദിൻ്റെ ഓഫീസിൽ നിന്നെന്ന് രജിസ്റ്ററിൽ പറയുന്നു. റിഷാദ് വിളിച്ചിട്ടാണ് പോയതെന്നാണ് പെൺകുട്ടിയുടെ മൊഴി.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി
ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശൂരുകാർ വടക്കുംനാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണം: സുരേഷ് ഗോപി

അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സ്റ്റാഫ് സെക്രട്ടറി റിഷാദിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തി. തെളിവുകളുണ്ടായിട്ടും റിഷാദിനെതിരെ നടപടി എടുക്കുന്നില്ലെന്നാണ് യൂത്ത് ലീ​ഗിൻ്റെ ആരോപണം.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി
സാമ്പത്തിക ക്രമക്കേടിന് പിന്നാലെ സസ്പെൻഷൻ; വെള്ളനാട് സഹകരണ ബാങ്ക് സെക്രട്ടറി ജീവനൊടുക്കി

ഈ മാസം 18 ആം തീയതിയാണ് സംഭവമുണ്ടായത്. സെക്യൂരിറ്റി നടത്തിയ തെരച്ചിലിൽ സ്റ്റാഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റിഷാദ് വിളിച്ചിട്ട് കടലാസുകൾ അടുക്കി വെക്കാൻ പോയതാണെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് റിഷാദ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com