ജയിൽ ചാടിയ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ തളാപ്പിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സെക്യൂരിറ്റിയായ ഉണ്ണിയാണ് ആദ്യം പ്രതിയെ കണ്ടത്. പിടികൂടിയ ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അതീവ സുരക്ഷ സെല്ലിലെ കമ്പി മുറിച്ച് സെല്ലില്‍ നിന്നും പുറത്തിറങ്ങുകയും തുടര്‍ന്ന് വെള്ളമെടുക്കാന്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ ചവിട്ടി ജയിലിനുള്ളിലെ മതില്‍ ചാടി ക്വാറന്റീന്‍ ബ്ലോക്കിലെത്തുകയം ചെയ്തു. ക്വാറന്റീന്‍ ബ്ലോക്കിലെ മതിലിനോട് ചേര്‍ന്ന മരം വഴിയാണ് പുതപ്പ് കമ്പിയിൽ കെട്ടി ഇയാൾ രക്ഷപ്പെട്ടത്.