തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ പേരിലും തട്ടിപ്പ് നടന്നെന്ന് പരാതി. ക്ഷേത്രത്തിന് ഇറിഡിയം നൽകാം എന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് പരാതി നൽകിയത്.
18 /12 /2025ന് ഇറിഡിയത്തിനായി 25 ലക്ഷം രൂപയാണ് കൈമാറിയത്. ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിൽ നിന്ന് പോറ്റിക്ക് 15 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ വ്യാജ ഇറിഡിയം ആണ് കൈമാറിയതെന്നും പരാതിക്കാരൻ പറയുന്നു. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.