KERALA

"അഭിറാമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി"; ശ്രീകാര്യം കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി

കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രം കത്തിച്ചുകളഞ്ഞെന്നും മൊബൈൽ ഫോൺ തോട്ടിലെറിഞ്ഞെന്നും 17കാരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അഭിറാമിൻ്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് 17കാരൻ. അഭിറാമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി പറഞ്ഞു. കൊലയ്ക്ക് ശേഷം ഉമറിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവ് ചെയ്യാനെന്നും പ്രതി മൊഴി നൽകി.

കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രം കത്തിച്ചുകളഞ്ഞെന്നും മൊബൈൽ ഫോൺ തോട്ടിലെറിഞ്ഞെന്നും 17കാരൻ പറഞ്ഞു. അഭിറാമിന് നീതി ലഭിക്കണമെന്നും കാണാതായതായി പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണം വൈകിയെന്നും കുടുംബം ആരോപിച്ചു. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അഭിറാമിൻ്റെ സുഹൃത്തായ 17കാരൻ, മണക്കാട് സ്വദേശി 18കാരി, റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഉമർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മരിച്ച അഭിറാം കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ കൊണ്ട് അഭിറാമിനെ പാങ്ങാപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പാങ്ങാപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് അഭിറാമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പോയ അഭിറാമിനെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പറമ്പില്‍ നിന്ന് കണ്ടെത്തിയത്.

SCROLL FOR NEXT