ശ്രീകാര്യം കൊലപാതകം: അഭിറാമിനെ കൂടാതെ ഒരാളെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു? കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്

കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. മൂന്ന് പേരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളത്.
ശ്രീകാര്യം കൊലപാതകം: അഭിറാമിനെ കൂടാതെ ഒരാളെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു? കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്
Published on: 
Updated on: 

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട അഭിറാമിനെ കൂടാതെ മറ്റൊരാളെ കൂടി കൊല്ലാന്‍ പ്രതികള്‍ പദ്ധതിയിട്ടെന്ന് സൂചന. കസ്റ്റഡിയില്‍ ഉള്ള 17കാരന്‍ അടക്കം ഉള്ളവരുമായി വീണ്ടും തെളിവെടുപ്പ് നടത്തും. പദ്ധതിയിട്ടത് രണ്ട് പേരെ കൊലപ്പെടുത്താനാണോ എന്ന സംശയത്തിലാണ് പൊലീസ്.

കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. മൂന്ന് പേരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളത്. വിശദമായ അന്വേഷണത്തിന് ശേഷമേ പെണ്‍കുട്ടിയെ പ്രതിചേര്‍ക്കുന്നതില്‍ തീരുമാനമാകൂ. 17കാരനായ പ്രതിക്കൊപ്പം 22 കാരനായ ഉമര്‍ എന്ന ഗുണ്ടയുടെ സഹായത്തോടെയാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അഭിറാമിന് നീതി ലഭിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ശ്രീകാര്യം കൊലപാതകം: അഭിറാമിനെ കൂടാതെ ഒരാളെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു? കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്
നാടിനെ നടുക്കിയ അരുംകൊല; പെൺകുട്ടി അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതിയുമായി തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ സംഘർഷം

അഭിറാമിനെ പാങ്ങപ്പാറ വരാന്‍ പെണ്‍സുഹൃത്തിനെ കൊണ്ട് വിളിച്ചുപറയിച്ച ശേഷം സുഹൃത്തായ 17 കാരനും ഉമറും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് മൊഴി. റൗഡി ലിസ്റ്റില്‍ പെട്ട ശ്രീകാര്യം സ്വദേശി ഉമറിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. മോഷണം ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയാണ് ഇയാള്‍.

തിരുവനന്തപുരം കാര്യവട്ടത്ത് നിന്നും ഞായറാഴ്ച കാണാതായ പതിനേഴുവയസുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ പെണ്‍സുഹൃത്തുമായി ചാറ്റ് ചെയ്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക വിവരം. പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശി അഭിറാമാണ് കൊല്ലപ്പെട്ടത്.

മരിച്ച അഭിരാം കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ കൊണ്ട് വിളിപ്പിച്ച് അഭിറാമിനെ പാങ്ങാപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പാങ്ങാപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് അഭിറാമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പോയ അഭിരാമിനെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പറമ്പില്‍ നിന്ന് കണ്ടെത്തിയത്.