Source: Files
KERALA

"രണ്ട് ദിവസം മുൻപ് പെട്ടന്ന് ഓർമ വന്നു, കാണണമെന്ന് തോന്നിയിരുന്നു"; എസ്. ജാനകിയുടെ വിയോഗത്തിൽ ശ്രീകുമാരൻ തമ്പി

സംഗീതം കൊണ്ട് ദുഃഖങ്ങള്‍ മറക്കുകയും മറയ്ക്കുകയും ചെയ്ത ഗായികയാണ് എസ്. ജാനകിയെന്ന് ശ്രീകുമാരൻ തമ്പി...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സംഗീതം കൊണ്ട് ദുഃഖങ്ങള്‍ മറക്കുകയും മറയ്ക്കുകയും ചെയ്ത ഗായികയാണ് എസ്. ജാനകിയെന്ന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. മലയാളത്തിന് വലിയ ദുഃഖമുണ്ടാക്കുന്നതാണ് ജാനകിയമ്മയുടെ വിയോഗം. എം.എസ്. ബാബുരാജ്, കെ. രാഘവൻ, ദക്ഷിണാമൂർത്തി, അർജുനൻ തുടങ്ങിയവരുടെ നിരവധി ഗാനങ്ങൾ ജാനകി ആലപിച്ചിട്ടുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

തൻ്റെ നൂറിലേറെ ഗാനങ്ങൾ ജാനകിയമ്മ ആലപിച്ചിട്ടുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. വ്യക്തിപരമായി ജാനകിയമ്മയുമായി വലിയ അടുപ്പമുണ്ട്. രണ്ട് ദിവസം മുൻപ് ജാനകിയമ്മയെ പെട്ടന്ന് ഓർമ വന്നു. കാണണമെന്ന് ആഗ്രഹിച്ചിരുന്നു. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് ദൂരയാത്രകൾ പ്രയാസമാണ്. എങ്കിലും പോകണോയെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മരണവാർത്ത അറിയുന്നത്. സ്വകാര്യദുഃഖങ്ങൾ ഒരുപാടുണ്ടായിരുന്ന ആളായിരുന്നു അവർ. തന്നെക്കാൾ രണ്ട് വയസ് പ്രായക്കൂടുതലുള്ള തൻ്റെ ചേച്ചിയാണ് മരിച്ചത്. കേരള സംസ്ഥാന അവാർഡുകൾ മൂന്ന് തവണ ജാനകിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിൽ രണ്ടും തൻ്റെ പാട്ടുകൾക്കാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം. കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്.

SCROLL FOR NEXT