തിരുവനന്തപുരം: കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കില്ല. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സെന്‍സസിനൊപ്പം നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ കൂടി നടത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ ഉത്തരവ്.
എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ 2019-ല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊവിഡ് കാരണം മുടങ്ങിയ സെന്‍സസ് നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗഗതി നിയമത്തിനെതിരെയും പ്രമേയം പാസാക്കിയിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്.
സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 2019 ഡിസംബര്‍ 20 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ആര്‍സി, സിഎഎ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് എന്‍പിആര്‍ നടപടികളും നിര്‍ത്തിവച്ചത്.