"30 വര്‍ഷം ഭരിച്ച ത്രിപുരയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ വീഴ്ത്തിയില്ലേ"; കേരളം ബിജെപി ഭരിക്കുമെന്ന് നിതിൻ നബീൻ

രാമക്ഷേത്രത്തിന് പണ്ട് പൂട്ടിട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ശബരിമലയിലും സമാന തന്ത്രം പ്രയോഗിക്കുകയാണെന്നും നിതിൻ നബിൻ
നിതിൻ നബിൻ
നിതിൻ നബിൻSource: Facebook
Published on: 
Updated on: 

എറണാകുളം: തെരഞ്ഞെടുപ്പിന് ബിജെപി പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തില്‍. എല്‍ഡിഎഫും യുഡിഎഫും സനാതന ധര്‍മ വിരോധികളെന്ന് നിതിന്‍ നബിന്‍. രാമക്ഷേത്രത്തിന് പണ്ട് പൂട്ടിട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ശബരിമലയിലും സമാന തന്ത്രം പ്രയോഗിക്കുകയാണ്. കേരളം ബിജെപി ഭരിക്കുമെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

അയ്യപ്പനെ പോലും വെറുതെ വിടാത്തവരാണ് യുഡിഎഫും എല്‍ഡിഎഫും. ശബരിമലയിലെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല. ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

നിതിൻ നബിൻ
"സര്‍ക്കാര്‍ ആര്‍ആര്‍ടിഎസുമായി വരുന്നത് ഞാന്‍ മുന്നോട്ടുവച്ച അതിവേഗ പാതയെ അട്ടിമറിക്കാന്‍"; സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍

കേരളത്തിലെ ഈ മുന്നേറ്റം കാണുമ്പോള്‍ കേരളം ബിജെപി ഭരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും 30 വര്‍ഷം ഭരിച്ച ത്രിപുരയിലെ കമ്മ്യൂണിസ്‌റ് സര്‍ക്കാരെ വീഴ്ത്താന്‍ സാധിച്ചു. അതുപോലെ ഇവിടെയും താമര വിരിയുമെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

ശബരിമലയിലെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല. ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരും. സനാധന ധര്‍മത്തെ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്യാന്‍ വരെ തയ്യാറാണ്. കേരളത്തില്‍ സനാധന ധര്‍മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

നിതിൻ നബിൻ
അതിവേഗ റെയിലുമായി മുന്നോട്ടുവന്നത് ആരായാലും പ്രശ്നമില്ല; പദ്ധതിയുടെ മുന്നോട്ട് പോക്കാണ് ഞങ്ങൾക്ക് പ്രധാനം: മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് അറുതി വരുത്തിയത് ബിജെപി സര്‍ക്കാര്‍ ആണ്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ കയ്യും കെട്ടി കേരള സര്‍ക്കാര്‍ നോക്കി ഇരിക്കുകയാണ്. പ്രതിവര്‍ഷം മൂന്ന് ലക്ഷത്തിലഝികം യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്ക് പോവുകയാണ്. ഇതിന് കാരണം കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാര്‍ ആണ്. ബിജെപി പുതിയ നേതൃത്വവുമായി കേരളത്തെ വികസിത കേരളമാക്കുമെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

News Malayalam 24x7
newsmalayalam.com