പിഎസ്‌സിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 
KERALA

ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പ്; പിഎസ്‌സിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍

ഉത്തരവ് പാലിക്കാത്ത പിഎസ്‌സി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ​സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് നടന്ന പരീക്ഷാ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം കൈമാറാൻ വിസമ്മതിക്കുന്ന പിഎസ്‌സിക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. കമ്മീഷണറുടെ ഉത്തരവ് പാലിക്കാത്ത പിഎസ്‌സി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് കമ്മീഷൻ്റെ മുന്നറിയിപ്പ്.

​ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരുടെ മാർക്കുവിവരങ്ങൾ അപേക്ഷകന് എത്രയും വേഗം ലഭ്യമാക്കണമെന്നും, ആഗസ്റ്റ് പത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം. നൂറു മാർക്കിൻ്റെ പൊതു പരീക്ഷയിൽ 58 മാർക്കിന് മൂല്യനിർണയം നടത്താതെ ഇടതു സംഘടനാ പ്രതിനിധിക്ക് ഒന്നാം റാങ്ക് നൽകി നിയമിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും മാർക്ക് വിവരങ്ങൾ ആവശ്യപ്പെട്ട് മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണനാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. വിവരങ്ങൾ ഏഴു ദിവസത്തിനകം കൈമാറാൻ കഴിഞ്ഞ ജൂലൈ ആറിന് കമ്മീഷൻ ഉത്തരവിട്ടിരുന്നെങ്കിലും, നാളിതുവരെ പിഎസ്‌സി വിവരങ്ങൾ നൽകുകയോ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വിവരാവകാശ കമ്മീഷൻ വീണ്ടും രംഗത്തെത്തിയത്.

SCROLL FOR NEXT