പ്രസ്താവനയിൽ ഉറച്ച് ഗതാഗതമന്ത്രി; സ്ത്രീകളുടെ ദാരിദ്രത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് സി.പി. ജോൺ

താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
CP John said he was talking about women's poverty.
സ്ത്രീകളുടെ ദാരിദ്രത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് സി.പി. ജോൺ
Published on
Updated on

തിരുവനന്തപുരം: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിച്ചതെന്നും തൻ്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സി.പി. ജോൺ പറഞ്ഞു.

എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രി നടത്തിയ പരാമർശം വിവാദമായതോടെയാണ് പ്രതികരണവുമായി മന്ത്രി രം​ഗത്ത് വന്നത്. പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നാണ് മന്ത്രി സി.പി. ജോൺ പറഞ്ഞത്. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

CP John said he was talking about women's poverty.
വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തിരച്ചിലിൽ കുടുംബത്തിന് അതൃപ്തി; നേവിയുടെ സഹായം തേടണമെന്ന് ആവശ്യം

ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

CP John said he was talking about women's poverty.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് നാല് മരണം; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
News Malayalam 24x7
newsmalayalam.com