KERALA

കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ച് വയസുകാരിയോട് ക്രൂരത, സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ പിടിയിൽ

അങ്കണവാടി അധ്യാപികയാണ് കുട്ടിക്ക് പൊള്ളലേറ്റതായി കണ്ടെത്തിയത്

Author : ലിൻ്റു ഗീത

പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ച് വയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചു. കഞ്ചിക്കോട് ആണ് സംഭവം. അങ്കണവാടി അധ്യാപികയാണ് കുട്ടിക്ക് പൊള്ളലേറ്റതായി കണ്ടെത്തിയത്.

ഇകഴിഞ്ഞ ജനുവരി രണ്ടിനാണ് സംഭവം. കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി നൂർ നാസറിനെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.

SCROLL FOR NEXT