Source: News Malayalam 24x7
KERALA

താമരശേരിയിൽ രാത്രികാലങ്ങളിൽ വീടിന് നേരെ കല്ലേറ്; ചാത്തൻ്റെ കളിയെന്ന് നാട്ടുകാർ

കല്ലേറിൽ വീടിൻ്റെ മുൻഭാഗത്ത് കെട്ടിയ തകരഷീറ്റുകൾ തകർന്നു...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയിൽ വീടിന് നേരെ കല്ലേറ്. താമരശേരി കയ്യേലിക്കൽ സ്വദേശി രാജിയുടെ വീടിനു നേരെയാണ് രണ്ട് ദിവസമായി രാത്രികാലങ്ങളിൽ കല്ലേറ് തുടരുന്നത്. കല്ലേറിൽ വീടിൻ്റെ മുൻഭാഗത്ത് കെട്ടിയ തകരഷീറ്റുകൾ തകർന്നു. വീടിനു മുകളിൽ പാകിയ ഓടിൻ്റെ കഷണങ്ങളും നിലത്തു വീണിട്ടുണ്ട്.

ഇന്നലെ നാട്ടുകാർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. തിരച്ചിലിനിടയിലും വീടിനകത്തേക്ക് കല്ലുകൾ പതിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ താമരശേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. അതേസമയം, കല്ലേറിന് പിന്നിൽ ചാത്തനാണെന്നാണ് നാട്ടുകാരുടെ വാദം.

SCROLL FOR NEXT