എൽപിഎസ്‌ടി സമരപ്പന്തൽ പൊളിച്ച് നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തം 
KERALA

എൽപിഎസ്‌ടി സമരപ്പന്തൽ പൊളിച്ച് നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തം; സെക്രട്ടേറിയറ്റിന് മുന്നിൽ പുതിയ സമരപ്പന്തൽ കെട്ടി ഡിവൈഎഫ്ഐ

ആശുപത്രിയിലേക്ക് മാറ്റിയ വളർമതിക്ക് പകരം കാസർഗോഡ് സ്വദേശി ജയകൃഷ്ണൻ നിരാഹാരം തുടങ്ങി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എൽപിഎസ്‌ടി സമരപ്പന്തൽ പൊളിച്ച് നീക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം സെക്രട്ടേറിയറ്റിന് മുന്നിൽ പുതിയ സമരപ്പന്തൽ കെട്ടി ഡിവൈഎഫ്ഐ. സമരത്തിന് പിന്തുണയുമായി യുവമോർച്ച രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പൊലീസ് ബലം പ്രയോഗിച്ച ആശുപത്രിയിലാക്കിയ വളർമതി ചികിത്സയുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. വളർമതി നിലവിൽ ഐസിയുവിലാണ്. വാർഡിലേക്ക് മാറ്റിയാൽ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളർമതി അറിയിച്ചിട്ടുള്ളത്. എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. തുടർന്ന് നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നും പൊലീസ് വിശദീകരിച്ചു. സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന്, വളർമതിക്ക് പകരം ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു.

SCROLL FOR NEXT