അയോന മോൺസൺ Source: News Malayalam 24x7
KERALA

പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയത്...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥി മരിച്ചു. പ്ലസ് ടു വിദ്യാർഥിനി അയോന മോൺസണാണ് (17) മരിച്ചത്. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്‌കൂൾ വിദ്യാർഥിയാണ്.

തിങ്കളാഴ്ച സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ അയോന ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലസ് ടു വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായുള്ള പ്രാക്റ്റിക്കൽ മോഡൽ പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിയതായിരുന്നു കുട്ടി. തുടർന്ന് കുട്ടി സ്കൂൾ കെട്ടിടത്തിൻ്റെ ഏറ്റവും മുകൾ നിലയിലേക്ക് പോവുകയും താഴേക്ക് ചാടുകയുമായിരുന്നു.

മൂന്നാം നിലയിൽ നിന്ന് ചാടിയ വിദ്യാർഥി ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വീണത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ അമ്മ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുട്ടിക്ക് ചെറിയ മാനസിക സമ്മർദം ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കുട്ടി പഠിക്കാൻ മിടുക്കി ആയിരുന്നുവെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൾ കെ. ബിനോയ്‌ പറഞ്ഞു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയിരുന്ന കുട്ടി ഇത്തരമൊരു കാര്യം ചെയ്തത് എന്തിനെന്ന് അറിയില്ലെന്ന് ക്ലാസ് ടീച്ചറും പറഞ്ഞു.

SCROLL FOR NEXT