തൃശൂർ: ചേർപ്പ് മഹാത്മ ഗ്രൗണ്ടിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. ഒരാൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
നാട്ടുകാർ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. സംഘർഷത്തിൽ ഏർപ്പെട്ടവരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.