Source: Social media
KERALA

"എന്റെ പേര് എവിടെയും പറയരുത് "; പരാതി പറയാൻ ഫോണിൽ വിളിച്ച് വിദ്യാർഥി, ആരോടും പറയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കുട്ടികൾ നമ്പർ സംഘടിപ്പിച്ച് തന്നെ വിളിച്ച് അവധി കിട്ടാത്ത കാര്യം പറയുകയാണ്. കുട്ടികൾക്ക് അവധി നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: സ്കൂളിൽ അവധി കിട്ടുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞ് വിദ്യാർഥി. അവധി ദിവസവും സ്കൂൾ പ്രവർത്തിക്കുന്നുവെന്നാണ് കുട്ടിയുടെ പരാതി. തന്റെ പേര് എവിടെയും പറയരുതെന്നും കുട്ടി പറഞ്ഞു. ആരോടും പറയില്ലെന്നും. വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി മറുപടി നൽകി. കുട്ടിയെ എപ്പോഴും ട്യൂഷന് വിടരുതെന്നും കളിക്കട്ടെ എന്നും രക്ഷിതാവിനോടും മന്ത്രി ഉപദേശം നൽകി.

എത്ര പറഞ്ഞാലും ചില പ്രധാന അധ്യാപകർക്ക് മനസിലാകുന്നില്ല. അവധി സമയത്തും ക്ലാസുകൾ നടത്തുകയാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞാനാണ്. കുട്ടികൾ നമ്പർ സംഘടിപ്പിച്ച് തന്നെ വിളിച്ച് അവധി കിട്ടാത്ത കാര്യം പറയുകയാണ്. കുട്ടികൾക്ക് അവധി നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

അതേ സമയം എംപി. എ.എ റഹീമിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിലും മന്ത്രി പ്രതികരിച്ചു. റഹീം അവിടെ പോയത് ഇഗ്ലീഷ് വ്യാകരണ പരീക്ഷയ്ക്കല്ലെന്നും, ജനങ്ങളെ കാണാനാനെന്നും മന്ത്രി പറഞ്ഞു. സൈബർ ആക്രമണമൊക്കെ ഉണ്ടെങ്കിലേ രസമുള്ളൂ. തനിക്കുള്ള വിഷമം ഒരു സൈബർ ആക്രമണവും എനിക്ക് നേരെ ഇപ്പോൾ ഇല്ലാ എന്നതാണെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ എന്തെല്ലാം തോന്ന്യവാസങ്ങൾ നടക്കുന്നവെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT