പ്രതീകാത്മക ചിത്രം  Source: pexels
KERALA

"വിദ്യാർഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി"; കൊച്ചി സെക്സ് റാക്കറ്റിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

പാലക്കാട് സ്വദേശിയായ അക്ബർ കൊച്ചി കേന്ദ്രീകരിച്ച് നാലോളം സെക്സ് റാക്കറ്റ് കേന്ദ്രങ്ങളാണ് നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിൽ ഹോട്ടലിൻ്റെ മറവിൽ നടക്കുന്ന സെക്സ് റാക്കറ്റ് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രതി അക്ബർ പെൺകുട്ടികൾക്ക് ലഹരി നൽകി വലയിലാക്കുന്ന സംഘത്തിലെ പ്രധാനിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

മറ്റ് ജില്ലകളിൽ നിന്നും പഠിക്കാനെത്തുന്ന കുട്ടികളെയാണ് സെക്സ് റാക്കറ്റിന് ഇരയാക്കുന്നത്. ഇവരെ പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നതും അക്ബറിൻ്റെ രീതിയാണ് എന്ന് കണ്ടെത്തി.

പാലക്കാട് സ്വദേശിയായ അക്ബർ കൊച്ചി കേന്ദ്രീകരിച്ച് നാലോളം സെക്സ് റാക്കറ്റ് കേന്ദ്രങ്ങളാണ് നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇടപ്പള്ളി, എറണാകുളം സൗത്ത് തുടങ്ങിയ നാലിടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിത്.

12 ഓളം പുരുഷന്മാരേയും പത്തോളം സ്ത്രീകളേയും പിടികൂടിയിരുന്നു. കുട്ടികളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നതായും പലർക്കും കാഴ്ചവെച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിരവധി പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT