ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൂടിക്കാഴ്ചക്കായി സണ്ണി ജോസഫ് സമയം തേടിയതായാണ് വിവരം.
എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ന് ഉച്ചക്ക് സണ്ണി ജോസഫ് നേരില്‍കണ്ടിരുന്നു. എന്നാല്‍, ഇതിന് പിന്നാലെയാണ് നാളെ രാഹുലിനെ കാണാനായി സമയം തേടിയത്. ഇതിനായി സണ്ണി നാളെയും ഡല്‍ഹിയില്‍ തുടരുമെന്നാണ് വിവരം.
മന്ത്രിസഭയിലെ അംഗമാണെങ്കിലും പലതും താന്‍ അറിയുന്നില്ലെന്നും ഹൈക്കമാന്‍ഡ് നിർദേശപ്രകാരം കെപിസിസി പ്രസിഡന്റായതെങ്കിലും നടക്കുന്ന പ്രശ്‌നങ്ങളിലെ തീരുമാനങ്ങളിൽ വ്യക്തത തേടാനുമാണ് എഐസിസി നേതാക്കളുമായി കെപിസിസി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നത്.