KERALA

സപ്ലൈക്കോ സജ്ജം... വിലക്കുറവുണ്ട്, ഓണക്കിറ്റും തയ്യാര്‍; ലഭ്യതയ്ക്കും ഗുണനിലവാരത്തിനും പ്രഥമ പരിഗണനയെന്ന് മന്ത്രി അനൂപ് ജേക്കബ്

"കിറ്റ് വിതരണം പാളി എന്ന വാര്‍ത്ത കണ്ട്, ഓണം കഴിഞ്ഞോ എന്നാണ് ആലോചിച്ചുപോയത്"

Author : ന്യൂസ് ഡെസ്ക്

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത ഉറപ്പുവരുത്തുക, ഗുണനിലവാരം ഉയര്‍ത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. സാമ്പത്തിക പ്രതിസന്ധി ബാധിക്കരുതെന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നു. അതനുസരിച്ചാണ് ഇക്കുറി ഓണത്തിന് തയ്യാറെടുത്തിരിക്കുന്നത്. വെളിച്ചെണ്ണ ഉള്‍പ്പെടെ സാധനങ്ങള്‍ക്ക് വില കുറച്ചിട്ടുണ്ട്. ഉത്സവകാലത്ത് വിപണിയില്‍ വില വര്‍ധിപ്പിക്കുന്ന സ്ഥിതിയുണ്ട്. അതിനെ നിയന്ത്രിക്കാനും സപ്ലൈക്കോ നേരത്തെ തന്നെ വിപണിയില്‍ ഇടപെട്ടെന്നും മന്ത്രി ന്യൂസ് മലയാളത്തോടു പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് ഓപ്പണ്‍ മാര്‍ക്കറ്റില്‍ കര്‍ശന പരിശോധന നടത്തി. പൂഴ്ത്തിവയ്പ്പ് ഇല്ലാതാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ചിലര്‍ അങ്ങനെ ചെയ്യുന്ന പ്രവണതയുണ്ട്. ജനങ്ങൾക്ക് ആശ്വാസം പകരാൻ എല്ലാ സർക്കാര്‍ ഏജൻസികളും വിപണിയിൽ ഇടപെട്ടു. കിറ്റ് വിതരണം 90 ശതമാനം ഇതുവരെ പൂര്‍ത്തിയായി. ഇന്നത്തോടെ എല്ലാ റേഷന്‍ കടകളിലും കിറ്റി വിതരണം പൂര്‍ത്തിയാകും. കിറ്റ് വിതരണം പാളി എന്ന വാര്‍ത്ത കണ്ട് ഓണം കഴിഞ്ഞോ എന്നാണ് ആലോചിച്ചുപോയത്. 1,60,000 പേർ ഇതിനോടകം കിറ്റ് വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT