KERALA

"സ്ത്രീയെന്ന നിലയില്‍ പരിഗണനയ്ക്ക് അര്‍ഹതയുണ്ട്"; സ്വര്‍ണക്കൊള്ളയിൽ എസ്. ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

എസ്‌ഐടി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതി ജയശ്രീക്ക് നിർദേശം നൽകി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. എസ്‌ഐടി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. സ്ത്രീയെന്ന നിലയില്‍ ചില പരിഗണനയ്ക്ക് ജയശ്രീക്ക് അര്‍ഹഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് കോടതി നീട്ടിയിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട് എന്നതടക്കമുള്ള ജയശ്രീയുടെ അപേക്ഷ കോടതി അന്ന് പരിഗണിച്ചില്ല. ആവശ്യമെങ്കിൽ ജയിലിൽ ചികിത്സ ഒരുക്കാം എന്ന് മറുപടി പറഞ്ഞ കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് ജയശ്രീയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹർജി പരിഗണിച്ചപ്പോഴാണ് ജാമ്യം അനുവദിച്ചത്.

SCROLL FOR NEXT