KERALA

വിഡി സതീശന് പുകഴ്ത്തുവാക്കുകളുമായി സുരേഷ് ഗോപി

തകര്‍ന്നടിഞ്ഞ കേരള പുനര്‍നിര്‍മാണം സതീശന് സാധ്യം; കൂടെയുള്ളവര്‍ കൂടി വിചാരിക്കണം

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍ : മുഖ്യമന്ത്രി വിഡി സതീശന് പുകഴ്ത്തുവാക്കുകളുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പിണറായി വിജയന് പോലും നേടാന്‍ കഴിയാത്തത്ര വലിയ ജനപിന്തുണ സതീശനുണ്ടെന്നും എല്‍ഡിഫ് തകര്‍ത്ത കേരളം പുനര്‍നിര്‍മിക്കാന്‍ ആദ്യം മുതല്‍ അവസാനം വരെ കൂടെ നില്‍ക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് അതിനു പ്രാപ്തിയുണ്ടെങ്കിലും കൂടെയുള്ളവര്‍ കൂടി വിചാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, ജനങ്ങള്‍ നല്‍കിയ അംഗീകാരത്തെ മുഖ്യമന്ത്രി വിശ്വാസത്തില്‍ എടുക്കും എന്നാണ് താന്‍ കരുതുന്നതെന്നും അതിനെ മുഖ്യമന്ത്രി ബഹുമാനിക്കും എന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT