എയിംസ് വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി സുരേഷ് ഗോപി. ആലപ്പുഴയില്‍ സ്ഥലം ഏറ്റെടുത്തത് സര്‍ക്കാര്‍ രേഖാമൂലം അറിയിക്കുകയാണെങ്കില്‍ അതിനുവേണ്ട നടപടി ഉണ്ടാകുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
എയിംസ് വിഷയത്തില്‍ സജി ചെറിയാന്‍ വാക്കാല്‍ പറഞ്ഞതുകൊണ്ട് കാര്യമില്ല. രേഖാമൂലം സ്ഥലം സര്‍ക്കാര്‍ അറിയിക്കണം.
തൃശൂരിലും പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിഗണിക്കേണ്ടതാണ്. പറ്റും എന്നത് രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അങ്ങനെയെങ്കില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാം എന്ന് ജെപി നദ്ദ തന്നെ അറിയിച്ചതാണെന്നും എംപി അറിയിച്ചു.
'2026 മുതല്‍ പറയുന്നതാണ്. ആലപ്പുഴ സ്ഥലം തയ്യാറാണെന്ന് എഴുതിക്കൊടുത്താല്‍ ബാക്കി കാര്യം അന്നേരം നോക്കാം. തൃശൂരും ഉള്‍പ്പെടുത്തുക. ഉചിതമായ സ്ഥലത്ത് ഉചിതമായ സമയത്ത് വരും എന്നാണ് നദ്ദ പറഞ്ഞത്. രേഖാമൂലം എവിടെയാണ് വേണ്ടതെന്ന് അറിയിച്ചാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകും,' സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കോഴിക്കോട് കിനാലൂരില്‍ സ്ഥലം നേരത്തെ ഏറ്റെടുത്തതാണെന്ന ചോദ്യത്തിന് സുരേഷ് ഗോപി മറുപടി പറഞ്ഞില്ല. ശബരിമല വിഷയത്തില്‍ ഒറ്റവാക്കില്‍ മാത്രം പ്രതികരിച്ചു. താന്‍ ഭക്തനാണ് എന്നായിരുന്നു ശബരിമല വിഷയത്തിലെ സുരേഷ് ഗോപിയുടെ പ്രതികരണം.