madhav suresh 
KERALA

മാധവ് സുരേഷും കോൺഗ്രസ് നേതാവും റോഡിൽ തർക്കം; കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

മാധവ് സുരേഷ് മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പൊലീസിൽ പരാതി പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ റോഡിൽ തർക്കം. വാഹനം വളയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം. കോൺഗ്രസ് നേതാവ് നാലാഞ്ചിറ സ്വദേശിയായ വിനോദ് കൃഷ്ണയുമായാണ് തർക്കം ഉണ്ടായത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ടുപേരെയും ഇന്നലെ രാത്രി തന്നെ വിട്ടയച്ചു.

സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് അഡ്വക്കേറ്റ് ഡി.വി. വിനോദ് കൃഷ്ണ പൊലീസിൽ പരാതി പറഞ്ഞിരുന്നു. എന്നാല്‍, പരിശോധനയിൽ നടന്‍ മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

SCROLL FOR NEXT