
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അതാണ് മാന്യതയെന്നും കേരളത്തിന്റെ സംസ്കാരം വച്ച് അതല്ലേ ചെയ്യേണ്ടതെന്നും മന്ത്രി ചോദിച്ചു.
രാഹുൽ മങ്കൂട്ടത്തിലിനെതിരെ ഒന്നല്ല, ഓരോ ദിവസവും ഓരോ ടൈപ്പ് പരാതികൾ ആണ് പുറത്തുവരുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഈ വിഷയങ്ങളില്‍ ഷാഫി പറമ്പില്‍ എംപി പ്രതികരിക്കില്ല. കാരണം, ഷാഫിയുടെ സ്കൂളിൽ ആണ് ഇവരൊക്കെ പഠിച്ചത്. അതുകൊണ്ട് ഹെഡ് മാസ്റ്റർ പ്രതികരിക്കില്ല. ഇതിനപ്പുറം ഗതികേട് വേറെന്ത് വരും. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകൾ ആരെങ്കിലും ഇനി കോൺഗ്രസിന് വോട്ട് ചെയ്യുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അമ്മയും പെങ്ങളും ഉള്ള ആരെങ്കിലും വോട്ട് ചെയ്യുമോ? ട്രാൻസ് ജെന്‍ഡേഴ്സിന് പോലും കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണ് യൂത്ത് കോൺഗ്രസ് കാരണം ഉണ്ടായിട്ടുള്ളത്. രാഹുലിന് എതിരെ അസാധാരണ ആക്ഷേപങ്ങളും, ആരോപണങ്ങളും ആണ് ഉയരുന്നത്. അപൂർവങ്ങളിൽ അപൂർവങ്ങളായി കേരളത്തിൽ കേട്ടിട്ടുള്ളതാണ് ഇത്. കേരളത്തില്‍ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് തന്നെ അപമാനമാണ് ഇത്തരം പ്രവൃത്തികൾ.
അഹങ്കാരത്തിനും, ധിക്കാരത്തിനും കൈയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തില്‍ എന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ 'എടാ വിജയ' എന്ന് വിളിച്ചവനാണ്. ഞങ്ങൾ ആരും കോൺഗ്രസിലെ മുതിർന്ന നേതാക്കളോട് ബഹുമാനം ഇല്ലാതെ സംസാരിച്ചിട്ടില്ല. അസംബ്ലിയിലും തരംതാഴ്ന്ന പ്രസംഗമാണ് രാഹുൽ നടത്തുന്നത്. സരിതയെ എല്ലാർക്കും അറിയാം. അവർക്ക് ആരോഗ്യം ഉണ്ടായിരുന്ന സമയത്ത് പലരുമായും ബന്ധം ഉണ്ടായിരുന്നല്ലോ. ഇപ്പോൾ രോഗവസ്ഥയിൽ അവരുടെ ആശുപത്രി ചിലവ് പോലും കൊടുക്കേണ്ടേ. കോൺഗ്രസിന് ഇങ്ങനെ ഒരു പാരമ്പര്യവും ഉണ്ടെന്ന് ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി രംഗത്തെത്തി. രാതിക്കാർ അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേ എന്നാണ് പരാമർശം. കോടതി പറയുന്നത് വരെ രാഹുൽ കുറ്റക്കാരൻ അല്ലെന്നും എംപി ന്യായീകരിച്ചു.