പൊലീസ് കസ്റ്റഡിയിൽനിന്നും ഓടിപ്പോയ പ്രതി പിടിയിൽ Source: News Malayalam 24x7
KERALA

കോഴിക്കോട് നിന്ന് സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; പൊലീസ് കസ്റ്റഡിയിൽനിന്നും ഓടിപ്പോയ പ്രതി പിടിയിൽ

ഫറോക്ക് ചന്ത സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. ഫറോക്ക് ചന്ത സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. അസം സ്വദേശി പ്രസൺജിത്ത് ആണ് ഇന്നലെ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഓടിപ്പോയത്. സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളുമായാണ് പ്രതി നാടുവിട്ടത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കുകയും പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റ്ർ ചെയ്ത് സ്റ്റേഷനിൽ നിർത്തുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യം കുറഞ്ഞ സമയത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. കയ്യിൽ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്

SCROLL FOR NEXT