KERALA

"വയനാട്ടിലേത് മനുഷ്യനിർമിത മണ്ണിടിച്ചിൽ"; പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്

മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്നും മന്ത്രി വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

വയനാട്: തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്നും മന്ത്രി വ്യക്തമാക്കി.

അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ തന്നെ അശാസ്ത്രീയമായി മണ്ണ് നിക്ഷേപിച്ചിരുന്നു. കൊങ്കൺ അധികൃതരുടെ മീറ്റിങ്ങിൽ ഉൾപ്പെടെ അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അപകടത്തെ സംബന്ധിക്കുന്ന പൂർണമായ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ എന്ന് റവന്യു മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. സാധ്യമായ ഫോഴ്സിനെ എല്ലാം അയച്ചിട്ടുണ്ട്. പ്രവൃത്തികൾക്ക് ശേഷം മണ്ണ് കൂട്ടിയിട്ടതാണ്. പ്രവൃത്തി തൽക്കാലം മുന്നോട്ടു പോകരുത്, നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഔദ്യോഗികമായി മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും എ.പി. അനിൽ കുമാർ കൂട്ടിച്ചേർത്തു.

മണ്ണ് കൂട്ടിയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കർശന നിർദേശം നൽകിയതാണ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍. പിഡബ്ല്യുഡിയെ നോക്കു കുത്തിയാക്കിയാണ് കരാർ ഒപ്പിട്ടത്. എല്ലാ ഉത്തരവാദിത്തവും കൊങ്കൺ റെയിൽവേക്കാണ് എന്നും മന്ത്രി അറിയിച്ചു.

SCROLL FOR NEXT