ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി. ഇടുക്കി പെരുവന്താനം മതമ്പയിൽ കാട്ടാന ആക്രമണമുണ്ടായത്. ടാപ്പിങ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ ആണ് മരിച്ചത്.
അതേസമയം, നീലഗിരി ഗൂഡല്ലൂർ പാടന്തറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ആറരയോടെയാണ് ആക്രമണം ഉണ്ടായത്. മദ്രസ കഴിഞ്ഞ വിദ്യാർഥികളെ വീട്ടിലേക്ക് ഇറക്കി മടങ്ങുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. കാട്ടാനയെ നാട്ടുകാർ സമീപത്തെ തേയില തോട്ടത്തിലേക്ക് തുരത്തി.
ജൂലൈ 22ന് പന്തല്ലൂരിലുണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂരി(58) ആണ് മരിച്ചത്. കൊളപ്പള്ളി അമ്മൻകോവിലിൽ വീട്ടുമുറ്റത്ത് വച്ചായിരുന്നു രാവിലെ കാട്ടാന ആക്രമണം ഉണ്ടായത്. തുടർച്ചയായ കാട്ടാന അക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.