KERALA

ആറാം ക്ലാസ് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചു; പാലക്കാട്‌ അധ്യാപകൻ പിടിയിൽ

സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്‌: മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്. എസ്‌സി വിഭാഗത്തിൽപെട്ട കുട്ടിയാണ് പീഡനത്തിനിരയായത്.

കഴിഞ്ഞ നവംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടി സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് അധ്യാപകനെ പിടികൂടിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ദളിത് വിഭാഗത്തിലുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം.

SCROLL FOR NEXT