തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പോസ്റ്റിട്ടതിൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്. അധ്യാപകൻ നാളെ വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ പിൻവലിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പോസ്റ്റ് ഫേസ്ബു്ക്കിൽ ഷെയർ ചെയ്തതിനായിരുന്നു ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെ കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന പ്രസ്താവനയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ആ പോസ്റ്റ്. വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സർവീസ് സംഘടനകൾ രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇതേപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മറ്റൊരു സംഭവത്തെ കുറിച്ചായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.