കേന്ദ്ര വിഹിതമായ150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭ്യമാകും 
KERALA

താൽക്കാലിക ആശ്വാസം; കേന്ദ്ര വിഹിതമായ 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭ്യമാകും

ഡിസംബർ 31 വരെ 150 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്കിടെ നേരിയ ആശ്വാസം. കേന്ദ്ര വിഹിതമായ 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും. ഡിസംബർ 31 വരെ 150 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കും.

വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നൽകിയ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി. അതേസമയം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് അറിയിപ്പ്.

ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിൻ്റെ അധിക ആവശ്യകതയാണ് രേഖപ്പെടുത്തുന്നത്.

SCROLL FOR NEXT