KERALA

കലാപൂരത്തിന് ഇന്ന് കൊടിയിറങ്ങും, സമാപന സമ്മേളനം വൈകിട്ട്; മോഹൻലാൽ മുഖ്യാഥിതി

തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിലെ വേദി ഒന്നിൽ വെച്ചാണ് സമാപ

Author : ലിൻ്റു ഗീത

തൃശൂർ: 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. തൃശൂരിൽ നടക്കുന്ന കലാമാമാങ്കത്തിൽ കലാകിരീടം ആര് ചൂടുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. കലോത്സവത്തിൻ്റെ ആവേശത്തിന് മാറ്റുകൂട്ടാൻ സമാപന സമ്മേളനത്തിൽ മുഖ്യാഥിതിയായി മോഹൻലാൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം.

തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിലെ വേദി ഒന്നിൽ വെച്ചാണ് സമാപനം. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലക്കുള്ള സ്വർണ്ണക്കപ്പ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും മോഹൻലാലും ചേർന്നാണ് വിജയികൾക്ക് സമ്മാനിക്കുക.

ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും സംബന്ധിക്കും.

SCROLL FOR NEXT