യൂത്ത് കോൺഗ്രസ് Source: Indian Youth Congress
KERALA

"പ്രായപരിധി 40 വയസ് ആക്കണം"; പ്രമേയം അവതരിപ്പിച്ച് യൂത്ത് കോൺഗ്രസ്

ജില്ലാ പ്രസിഡൻ്റ് പദവിയിലേക്ക് മത്സരിക്കുന്നവർക്ക് മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ആവശ്യം.

Author : ന്യൂസ് ഡെസ്ക്

യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 40 വയസ് ആക്കണമെന്ന് രാഷ്ട്രീയ പ്രമേയം. ജില്ലാ പ്രസിഡൻ്റ് പദവിയിലേക്ക് മത്സരിക്കുന്നവർക്ക് മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ആവശ്യം. എന്നാൽ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും പ്രായപരിധി വർധിപ്പിക്കണം എന്ന പ്രമേയത്തെ എതിർത്തു. ആലപ്പുഴയിൽ നടക്കുന്ന പഠന ശിബിരത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് പ്രായപരിധി 40 വയസ് ആക്കണമെന്ന് രാഷ്ട്രീയ പ്രമേയം. നിലവിൽ 35 വയസാണ് ഔദ്യോഗികമായി നിശ്ചയിച്ച പ്രായപരിധി. ഇത് 38 വയസ് വരെ ആകുന്നതിൽ സംഘടനയിൽ എതിർപ്പില്ല. എന്നാൽ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും പ്രായപരിധി വർധിപ്പിക്കണം എന്ന പ്രമേയത്തെ എതിർക്കുകയായിരുന്നു.

പാലിയേറ്റീവ് രക്തദാനം പോലുള്ള പദ്ധതികളിൽ സജീവമാകണമെന്നും പ്രമേയത്തിൽ പറയുന്നു. തൊഴിലില്ലാത്ത രാഷ്ട്രീയ പ്രവർത്തകർ എന്നതിന് പകരം തൊഴിലധിഷ്ഠിത രാഷ്ട്രീയ പ്രവർത്തകരായി മാറണം. ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നവർക്ക് മാനദണ്ഡങ്ങൾ കൊണ്ടുവരണം. പാർട്ടി മുഖമാകേണ്ട ജയ്ഹിന്ദ്, വീക്ഷണം എന്നീ സ്ഥാപനങ്ങൾ പാർട്ടിക്ക് ഗുണകരമാക്കണമെന്നും പ്രമേയം.

SCROLL FOR NEXT